ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ഓഡിറ്റ് റിപ്പോർട്ട് 2024-25

2024-25 ഓഡിറ്റ് റിപ്പോർട്ട്

1. പൊതുവിവരങ്ങൾ

  • ഓഡിറ്റ് ചെയ്ത വകുപ്പ്: കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് (ജില്ലാ ഓഡിറ്റ് കാര്യാലയം, എറണാകുളം).
  • ഓഡിറ്റ് കാലയളവ്: 10-09-2025 മുതൽ 18-09-2025 വരെ.
  • റിപ്പോർട്ട് തീയതി: 11/11/2025.
  • പഞ്ചായത്ത് അധികാരികൾ: ശ്രീമതി ജിജി ഷിബു (പ്രസിഡന്റ്), ശ്രീ ഫൈസൽ എം. (സെക്രട്ടറി).
  • ഓഡിറ്റ് സർട്ടിഫിക്കറ്റ്: പഞ്ചായത്തിന്റെ ധനകാര്യ പത്രികകൾ നിരീക്ഷണങ്ങൾക്ക് വിധേയമായി 'സത്യസന്ധവും ന്യായവുമായ' ധനകാര്യസ്ഥിതി വെളിപ്പെടുത്തുന്നു എന്ന് സാക്ഷ്യപ്പെടുത്തി (Qualified Opinion). 

2. സാമ്പത്തിക വിശകലനം (Financial Analysis)

ഇനംതുക (₹)
മുന്നിരിപ്പ് (Opening Balance)1,47,15,260.00 
ഓഡിറ്റ് വർഷത്തെ വരവ് (Receipts)4,33,63,924.00 
ആകെ (Total)5,80,79,184.00
ഓഡിറ്റ് വർഷത്തെ ചെലവ് (Expenditure)4,07,00,159.00 
നീക്കിയിരിപ്പ് (Closing Balance)17,39,025.00

3. പദ്ധതി അവലോകനവും വിനിയോഗവും

  • വാർഷിക പദ്ധതി: ആകെ അംഗീകരിച്ച 205 പ്രോജക്ടുകളിൽ (അടങ്കൽ ₹15,68,54,178) 98 എണ്ണം പൂർണ്ണമായും 51 എണ്ണം ഭാഗികമായും നടപ്പാക്കി. പദ്ധതി ചെലവ് ₹6,57,50,704 ആണ്.
  • തൊഴിലുറപ്പ് പദ്ധതി (MGNREGS): ആകെ ₹2,26,75,348 വരവ് ലഭിച്ചതിൽ ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകിയതുൾപ്പെടെ ₹2,26,29,000 ചെലവഴിച്ചു.
  • ക്ഷേമ പെൻഷനുകൾ: വാർദ്ധക്യകാല പെൻഷൻ ഇനത്തിൽ ഏറ്റവും കൂടുതൽ തുകയും (₹2,41,26,000 - 1547 ഗുണഭോക്താക്കൾ) വിധവ പെൻഷൻ ഇനത്തിൽ ₹86,37,600-ഉം ചെലവഴിച്ചു. 

4. പ്രധാന അപാകതകളും നിരീക്ഷണങ്ങളും

  • നികുതി/വാടക കുടിശ്ശികകൾ പിരിച്ചെടുത്തില്ല:
    • വസ്തു നികുതി: ₹16,22,711 പിരിച്ചെടുത്തില്ല.
    • ടെലഫോൺ ടവറുകളുടെ നികുതി: 2013-14 മുതൽ റിലയൻസ്, ബി.എസ്.എൻ.എൽ തുടങ്ങിയ കമ്പനികളിൽ നിന്നായി ₹5,27,177 കുടിശ്ശിക വരുത്തിയിട്ടും നടപടി സ്വീകരിച്ചില്ല.
    • കെട്ടിട വാടക: പഞ്ചായത്ത് വക കെട്ടിടങ്ങളിൽ നിന്ന് ₹3,33,429 വാടക പിരിച്ചെടുക്കാനുണ്ട്.
  • ഭീമമായ വാട്ടർ ചാർജ്ജ് കുടിശ്ശിക: പഞ്ചായത്തിലെ പൊതുടാപ്പുകളുടെ ഇനത്തിൽ ₹4,94,73,242ജല അതോറിറ്റിക്ക് കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇത് തീർപ്പാക്കാൻ അടിയന്തിര നടപടി വേണം.
  • ധനകാര്യ പത്രികയിലെ (AFS) ന്യൂനതകൾ: ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിലെ തുകകൾ തമ്മിൽ പൊരുത്തക്കേടുണ്ട്. അസറ്റ് രജിസ്റ്ററിലെ മൂല്യവും ബാലൻസ് ഷീറ്റിലെ മൂല്യവും ഒത്തുനോക്കാൻ കഴിയാത്തവിധം രജിസ്റ്റർ അപാകതകൾ നിലനിൽക്കുന്നു.
  • ഫണ്ട് നഷ്ടപ്പെടൽ: തനത് ഫണ്ട് ഡിമാന്റിന്റെ 90% പിരിച്ചെടുക്കാത്തതിനാൽ ആറാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം ₹1,24,560വികസന ഫണ്ട് പൊതുവിഭാഗം അലോക്കേഷൻ പഞ്ചായത്തിന് നഷ്ടപ്പെട്ടു.  
  • ആഭ്യന്തര നിയന്ത്രണം: പദ്ധതി മോണിറ്ററിങ്ങ് സംവിധാനം കാര്യക്ഷമമല്ല. കൂടാതെ 1997-98 മുതൽക്കുള്ള 25 ഓളം ഓഡിറ്റ് റിപ്പോർട്ടുകൾ ഇനിയും തീർപ്പാക്കാതെ അവശേഷിക്കുന്നു.  

5. ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുകകൾ (Objectioned Amounts)

രേഖകളുടെ കുറവോ അപാകതകളോ കാരണം ആകെ ₹9,79,295ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തിയിരിക്കുന്നു. പ്രധാനപ്പെട്ടവ:

  1. മഴക്കാല പൂർവ്വ ശുചീകരണം (₹2,60,000): ചെലവ് രേഖകൾ ലഭ്യമാക്കാത്തതിനാലും ശുചിത്വ മിഷൻ വിഹിതം തിരികെ ലഭിക്കാത്തതിനാലും തുക തടസ്സപ്പെടുത്തി (ഉത്തരവാദി: സെക്രട്ടറി).
  2. വാട്ടർ പ്യൂരിഫയർ സ്ഥാപിക്കൽ (₹5,83,401): ബസ് സ്റ്റാന്റ്, അങ്കണവാടികൾ, കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ വാട്ടർ പ്യൂരിഫയറുകൾ വാങ്ങിയിട്ടും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ അവ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടില്ല (ഉത്തരവാദി: സെക്രട്ടറി).
  3. കടവൂർ FHC മരുന്ന് വാങ്ങൽ (₹1,05,944): കാരുണ്യ മെഡിക്കൽ സർവീസസിന് ₹2,50,000 നൽകിയതിൽ പൂർണ്ണമായും മരുന്നുകൾ ലഭ്യമാക്കാത്തതിനാൽ ബാക്കി തുക തടസ്സപ്പെടുത്തി (ഉത്തരവാദി: മെഡിക്കൽ ഓഫീസർ).
  4. മറ്റ് തടസ്സപ്പെടുത്തലുകൾ: ആയുർവേദ ആശുപത്രിയിലേക്ക് മുൻകൂർ നൽകിയ തുകയ്ക്ക് മരുന്ന് ലഭിക്കാത്തത് (₹25,000), എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തതിലെ അപാകത (₹4,950).  

 

  • ഓഡിറ്റ് റ്പ്പോർട്ട് 2024-25