സ്പെഷ്യൽ ഗ്രാമസഭ
June 4, 2026
പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ "ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ" എന്ന സുപ്രധാന വിഷയത്തെ ആസ്പദമാക്കി ഒരു പ്രത്യേക ഗ്രാമസഭ യോഗം ചേരുന്നു. 2026 ജൂൺ 5 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ശുചിത്വ-ഹരിത ഗ്രാമം പദ്ധതികളുടെ അവലോകനം, ഖരമാലിന്യ സംസ്ക്കരണ ചട്ടങ്ങൾ 2026-നെ കുറിച്ചുള്ള ബോധവൽക്കരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകൾ. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള വൃക്ഷതൈ നടീൽ പരിപാടികൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും, പൊതുജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കലും ഇതിലൂടെ ലക്ഷ്യമിടുന്നു. യോഗത്തിൽ വച്ച് ശുചിത്വ പ്രതിജ്ഞയും ഉണ്ടായിരിക്കുന്നതാണ്. ഗ്രാമത്തിന്റെ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പങ്കാളികളാകാൻ എല്ലാ ഗ്രാമസഭ അംഗങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സംയുക്തമായി അഭ്യർത്ഥിക്കുന്നു.